വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി

ഈ കോവിഡ് കാലത്ത് സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ… റോഡരികിൽനിന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകൊട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാപക വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ അരുൺ ഗോപി .

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ …

നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക.. നിങ്ങളിൽ പെടാത്തവരായ പോലീസുകാർ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ്. സർക്കാർ നൽകുന്ന ഓണ ബോണസിന് ഖജനാവ് നിറയ്ക്കാനാണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കിൽ, ഇതൊന്നുമില്ലാത്ത ഒരു നേരത്തെ വിശപ്പിനു വഴി കാണാൻ തെരുവിൽ അലയുന്നവന്റെ ആളൽ കൂടി പരിഗണിക്കുക. ഈ കോവിഡ് കാലത്ത് സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →