കോഴിക്കോട്: റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം

കോഴിക്കോട്: പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമായര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വീട്ടു നമ്പര്‍ കാണിക്കുന്ന രേഖ എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വീട്ടിലിരുന്ന് ഓൺ ലൈനായും അപേക്ഷിക്കാം. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സപ്ലൈ ഓഫീസില്‍ പരിശോധിച്ച് അംഗീകരിക്കുമ്പോള്‍ അപേക്ഷകന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്യാം. ഇവര്‍ പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി  ഒരു ഘട്ടത്തിലും സപ്ലൈ ഓഫീസില്‍  വരേണ്ടതില്ല. അപാകതയുള്ളതോ കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതോ ആയ അപേക്ഷകള്‍ തിരിച്ചയക്കും.      

വീട്ടു നമ്പര്‍ കിട്ടത്തവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ ഇത്തരം അപേക്ഷകള്‍  ഇനിയൊരു അറിയിപ്പിന് ശേഷം മാത്രമേ സ്വീകരിക്കൂ. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →