ശ്രീനഗർ: പുൽവാമ ആക്രമണത്തിലെ സൂത്രധാരനെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരൻ മസുദ് അസറിന്റെ ബന്ധു മുഹമ്മദ് ഇസ്മയിൽ അൽവിയെയാണ് കശ്മീരിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച 2019ലെ ഭീകരാക്രമണത്തിലെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇസ്മയിൽ അൽവി.
സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായിരുന്നു ഇയാൾ. പുൽവാമ ആക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീർ പൊലീസ് ഐ ജി വിജയകുമാർ പറഞ്ഞു.