കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു

തൃശ്ശൂർ: പാലക്കാട് – തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്​ കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍​ ​ 31/07/21 ശനിയാഴ്ച ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ്​ തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം രാത്രി ഏഴരയോടെ തുറന്നത്​.
ഇതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും.

കേരളത്തിലെ ആദ്യ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ശനിയാഴ്ച മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. പു​തി​യ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സ്ഥ​ലം എം.​എ​ല്‍.​എ കൂ​ടി​യാ​യ റ​വ​ന്യു മ​ന്ത്രി​കെ. രാ​ജ​ന്‍ പ്ര​ത്യേ​ക താ​ല്‍പ​ര്യ​മെ​ടു​ത്ത് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. രാ​ത്രി​യും പ​ക​ലും പ്ര​വൃ​ത്തി ന​ട​ത്തി​യാ​ണ്​ ആ​ഗ​സ്​​റ്റി​ന് മു​മ്പ്​ തു​ര​ങ്ക നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →