ഹിമാചൽ പ്രദേശിൽ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിൽ 29/07/2021 വ്യാഴാഴ്ച വീണ്ടും മിന്നൽ പ്രളയം. പാലം ഒലിച്ചുപോയി. ആളപായമില്ല.
ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിലും മേഘസ്ഫോടനത്തിലുമായി 21പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ് .
ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

