രാജ്യത്ത് 43,509 പുതിയ രോഗികള്‍, പകുതിയിലധികം കേരളത്തില്‍; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും

ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളിൽ പകുതിയിലേറെയും കേരളത്തിൽനിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ജൂലൈ 29 ന് രാവിലത്തെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ 43,509 പേർക്കു കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണ്. 22,056 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ഈ 24 മണിക്കൂറിനിടെ 640 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 131 മരണം കേരളത്തിൽനിന്നുള്ളതാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്.

കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽനിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക. ഇപ്പോഴും വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഘം സഹായങ്ങൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →