ഒടിടി പ്ലാറ്റ് ഫോമായ മെയിൻ സ്ട്രീം ടിവിയിലൂടെ ഡോൺ പാലത്തറയുടെ മൂന്ന് സിനിമകളുടെ പാക്കേജ് എത്തുന്നു. ശവം (2015) വിത്ത് (2017 ) ഏറ്റവും പുതിയ ചിത്രമായ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ മൂന്നു ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ് ഫോമിൽ കണാനാവുക. പേ പെർ വ്യു രീതിയിൽ 99 രൂപയാണ് പ്ലാറ്റ് ഫോം ഈടാക്കുന്നത്.
എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈർഘ്യമുള്ള സിംഗിൾ ഷോട്ടിലാണ് ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമായ സന്തോഷത്തിന്റ ഒന്നാം രഹസ്യം എടുത്തത്. ഈ ചിത്രം ഐ എഫ് എഫ് കെ പ്രീമിയർ ആയിരുന്നു.
ഈ ചിത്രത്തിൽ മരിയ, ജിതിൻ എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും ആണ് .നീരജ നരേന്ദ്രനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകൻ തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റ നിർമ്മാണം ഷിജോ കെ ജോർജ്ജ്, ഛായാഗ്രഹണം സജീ ബാബു, സംഗീതം ബേസിൽ ജോസഫ് എന്നിവർ നിർവഹിക്കുന്നു. ഈ വർഷത്തെ മോസ്കോ അന്തർദേശീയ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രം കൂടിയാണ് സന്തോഷത്തിന്റ ഒന്നാം രഹസ്യം.
മെയിൻസ്ട്രീം ടിവി കൂടാതെ നീസ്ട്രീം, കേവ് റൂട്ട്സ്, സൈനപ്ലേ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും ഈ മാസം 21 ന് ഈ ചിത്രം എത്തിയിരുന്നു.

