സഭയില്‍ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല’; വിധിയെ അംഗീകരിക്കുന്നെന്ന് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടരട്ടെയെന്നും പി ശ്രീരാമകൃഷ്ണന്‍ 28/07/21ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ കക്ഷി ചേര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും നിയമപരമായി കോടതിയെ എല്ലാവര്‍ക്കും സമീപിക്കാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭയില്‍ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല. അന്നത്തെ പ്രതികരണങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് തോന്നണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →