പത്താനിൽ ആക്ഷൻ രംഗങ്ങളുമായി ദീപിക പദുക്കോൺ

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനാകുന്ന പത്താൻ എന്ന ചിത്രത്തിൽ ഉയർന്ന ഓക്ടേൻ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് ദീപിക പദുക്കോൺ എത്തുന്നു. ഈ ചിത്രത്തിൻറെ ചിത്രീകരണം ഇപ്പോൾ മുംബെയിൽ നടക്കുന്നു.

സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ജോൺ അബ്രഹാം പ്രധാന താരമായി എത്തുന്നുണ്ട്.

വിൻ ഡീസലിൻറെ xxx : റിട്ടേൺ ഓഫ് ക്സാണ്ടർ കേജ് എന്ന ചിത്രത്തിൽ ആക്ഷൻ രംഗത്തിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ ദീപിക പദുക്കോൺ അടുത്ത ചിത്രമായ പത്താനിൽ ഉയർന്ന സ്റ്റണ്ടുകൾ അവതരിപ്പിക്കുന്നതായി കാണാം. ഇതിനു മുമ്പേ അക്ഷയ് കുമാറിനെ ചാന്ദ്നി ചൗക്ക് ടു ചൈനയിൽ ആക്ഷൻ രംഗങ്ങളിൽ ദീപിക അഭിനയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →