പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി 28/07/2021 ബുധനാഴ്ച വൈകിട്ട് 4:30 മണിക്ക് സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ദില്ലിയിലെത്തിയ മമത ബാനര്‍ജിയുടെ ഏറ്റവും സുപ്രധാന അജണ്ടകളിലൊന്നാണ് സോണിയയുമായുള്ള ചര്‍ച്ച. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്താണ് മമതയുടെ നീക്കം.

Read Also: മമത ബാനർജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ നീക്കം മുന്‍നിര്‍ത്തി മമത ബാനര്‍ജി 28/07/2021 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്‌രിവാളിന്റെ ഡല്‍ഹിയിലെ വസതിയില്‍ അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും.

ശരദ് പവാര്‍ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും മമത കാണുന്നുണ്ട്.  എന്‍സിപി സ്വീകരിക്കുന്ന മെല്ലെപോക്കില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →