കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബ്ലോക്ക്തലത്തില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാരന്റിംഗ് ക്ലിനിക്കുകളുടെ സേവനം കൂടുതല്‍ ജനകീയവത്ക്കരിക്കുന്നതിനായി പഞ്ചായത്ത്തലത്തിലേക്ക് കൂടി പാരന്റിംഗ് ക്ലിനിക്കുകളുടെ ഔട്ട്‌റീച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. ആയതിലേക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ഉള്‍ക്കൊള്ളിച്ച് ഒരു പാനല്‍ തയ്യാറാക്കുന്നു. ഓരോ സിറ്റിംഗിനും ഹോണറേറിയം വകുപ്പില്‍ നിന്നും നല്കുന്നതാണ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ dcpulocker@gmail.com എന്ന ഇ മെയിലിലേക്ക് ആഗസ്റ്റ് 10 ന് മുന്‍പായി അയച്ച് തരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 8281899466.