കാസർകോട്ട് ഒന്നാം ഡോസ് വാക്സീനെടുക്കുന്നവർ ടെസ്റ്റ് എടുക്കണ്ട, കളക്ടർ ഉത്തരവ് തിരുത്തി

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. 26/07/21 തിങ്കളാഴ്ച മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ സാഹചര്യത്തിലാണ് 27/07/21 ചൊവ്വാഴ്ച ഉത്തരവ് പിൻവലിച്ചത്.

കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് എടുക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കിയിരുന്നു. 15 ദിവസം മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റെങ്കിലും വേണമെന്നായിരുന്നു നിബന്ധന. ഇതാണ് ഇപ്പോള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് വാക്കാല്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →