തിരുവനന്തപുരം : കൊടകരയില്‍ കവര്‍ച്ച ചെയ്‌ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിയമ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കൊടകര കവര്‍ച്ചാ കേസിലെ ഗൂഡാലോചന മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തോടെ വ്യക്തമായതായും സ്വര്‍ണകടത്തിലും ഡോളര്‍ കടത്തിലും സര്‍ക്കാര്‍ കുടുങ്ങിയതിലുളള രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
. കവര്‍ച്ചാ കേസിലെ ഒരു പ്രതി ദീപക് ബിജെപി പ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കളളമാണ്. അറസ്റ്റിലായ 21 പ്രതികളും സിപിഎമ്മുമായി ബന്ധമുളളവരാണ്. രാമനാട്ടുകര സ്വര്‍ണകളളക്കടത്തിലെ കണ്ണൂര്‍ സംഘം തന്നെയാണ് കൊടകരയിലും പണം കവര്‍ന്നത്. ഇവര്‍ സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സ്വന്തക്കാരാണെന്നും കുറ്റപത്രത്തില്‍ ബിജെപിയെ ബന്ധിപ്പിക്കുന്ന യാതൊന്നുമില്ലെന്നും സുരേന്ദ്രന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

