ജൂലൈ 22ന് ആമസോൺ പ്രൈം ലൂടെ റിലീസ് ചെയ്ത ആര്യ നായകനായ സർപ്പട്ട പരമ്പരൈ എന്ന തമിഴ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ കൂടെ സിജു വിൽസൺ കെ ഇൻസ്റ്റാഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്.
ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കുകയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സിജു വിൽസൺ. സർപ്പട്ട പരമ്പരൈയിൽ നിന്നും നൽകിയ പ്രചോദനത്തിനും ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും നന്ദി എന്നാണ് സിജോ വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.
സിജുവിന്റെ വീഡിയോക്ക് താഴെ നിരവധിപേര് കമന്റ് ചെയ്തിരിക്കുന്ന തോടൊപ്പംചിത്രത്തിൽ വില്ലനായി എത്തുന്ന ജോൺ കൊക്കേനും സൂപ്പർ ബ്രദർ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. ജോണിന്റെ കമന്റിന് സിജു മറുപടിയും നൽകിയിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ. പുതുമുഖതാരം കയാദു ലോഹർ ആണ് ഈ ചിത്രത്തിൽ നായിക.
നടൻ നിർമാതാവ് എന്നീ നിലകളിൽ എല്ലാം ശ്രദ്ധനേടിയ സിജു നേരം, പ്രേമം, ഹാപ്പിവെഡിങ്, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയുംഞാനും, മറിയം വന്ന് വിളക്കൂതി, വരനെ ആവശ്യമുണ്ട്, തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയ പ്രകടനമാണ് കാഴ്ചവച്ചത്. സിജു തന്നെ നിർമ്മിച്ച് പ്രധാനപ്പെട്ട കഥാപാത്രത്തെയും അവതരിപ്പിച്ച വാസന്തി എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.