തൃശൂരില്‍ വീണ്ടും ബാങ്ക്‌ വായ്‌പ്പാ തട്ടിപ്പ്‌. 76 കാരി തട്ടിപ്പില്‍ പെട്ടു

തൃശൂര്‍ : തൃശൂരില്‍ വീണ്ടും ബാങ്ക്‌ വായ്‌പ്പാ തട്ടിപ്പ്‌. കാറളം സര്‍വീസ്‌ സഹകരണ ബാങ്കിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. താണിശേരി സ്വദേശിനിയായ രത്‌നാവതിയെന്ന 76 കാരിയാണ്‌ തട്ടിപ്പിനിരയായത്‌. സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. അഞ്ചുലക്ഷം രൂപയുടെ വായ്‌പയുടെ മറവില്‍ 20 ലക്ഷം രൂപയുടെ വായപ്‌ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ്‌ കേസ്‌.

അഞ്ചര സെന്റ് സ്ഥലം പണയം വച്ച്‌ രത്‌നാവതി ബാങ്കില്‍ നിന്ന്‌ വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ പണയം പുതുക്കുന്ന കാര്യം രത്‌നാവതി അറിഞ്ഞില്ല. വായ്‌പാതുക 20 ലക്ഷത്തോളമായി മാറുകയും ചെയ്‌തുവെന്നാണ്‌ രത്‌നാവതി പറയുന്നത്‌. ബാങ്കുമായി ബന്ധപ്പട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ബാങ്ക്‌ ഒഴിഞ്ഞുമാറിയെന്നും രത്‌നാവതി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ്‌ രത്‌നാവതി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പച്ചത്‌. ഹര്‍ജി പരിശോധിച്ച കോടതി ബാങ്ക്‌ സെക്രട്ടറിക്കും പ്രസിഡന്റിനും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന്‌ രത്‌നാവതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കാന്‍ കോടതി പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

അതേസമയം വിഷയത്തില്‍ ബാങ്ക്‌ വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്‌. തങ്ങളുടെ ഭാഗത്ത് വീഴ്‌ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ സംഭവം വിവാദമായതെന്നും ബാങ്ക്‌ പറയുന്നു. അങ്ങനെയെങ്കില്‍ ബാങ്ക്‌ പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ എങ്ങനെയാണ്‌ സാഹചര്യം നിലനില്‍ക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →