തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കടയില്‍ എസ്ഐക്കുനേരെയാക്രമണം. പേരൂര്‍ക്കട എസ്ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മാസ്ക്ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് നന്ദകൃഷ്ണനുനേരെ ആക്രമണമുണ്ടായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്.ഐ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്.
2021 ജൂലൈ 24 രാത്രി 9 മണയോടെയാണ് സംഭവം. പട്രോളിംഗിനിറങ്ങിയ നന്ദുകൃഷ്ണന് കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കള്‍ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങള്‍ ചോദിച്ചു. എന്നാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ അവര്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് എസ്ഐ നന്ദുകൃഷണനെ മര്‍ദ്ദിക്കുകയും യൂണിഫോറം വലിച്ചുകീറുകയും ചെയ്തു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടപ്പനക്കുന്ന സ്വദേശി ജിതിന് ജോസ്, പാതിരപ്പളളി സ്വദേശി ലിബിന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റുരണ്ടുപേര്‍ ഓടി രക്ഷപെട്ടു.