ഭീകരാക്രമണം ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍: വെടിവച്ചിട്ട് ജമ്മു കശ്മീര്‍ പോലീസ്

ജമ്മു: രാജ്യാന്തര അതിര്‍ത്തിക്കു സമീപം ജമ്മുവിലെ കാനാചക്കില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി (ഐ.ഇ.ഡി) എത്തിയ ഡ്രോണ്‍ ജമ്മു കശ്മീര്‍ പോലീസ് വെടിവച്ചുവീഴ്ത്തി.പുലര്‍ച്ചെ ഒന്നോടെയാണുഡ്രോണ്‍ വെടിവച്ചിട്ടതെന്ന് എ.ഡി.ജി.പി. മുകേഷ് സിങ് വ്യക്തമാക്കി.ജി.പി.എസ്, ഫ്ലൈറ്റ് കണ്‍ട്രോളര്‍ സംവിധാനങ്ങളടക്കം, ആറ് ചിറകുള്ള ഹെക്സാ എം-കോപ്റ്റര്‍ ഡ്രോണാണിതെന്നു പ്രാഥമികപരിേശാധനയില്‍ വ്യക്തമായി. യന്ത്രഭാഗങ്ങള്‍ ചെന, തായ്വാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതാണ്.സ്ഫോടകവസ്തു താഴത്തിടാനുള്ള സംവിധാനം അടുത്തിടെ ജമ്മു വ്യോമസേനാതാവളത്തില്‍ ആ്രകമണത്തിനുപേയാഗിച്ച ഡ്രോണിലേതിനു സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →