ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തി വിഷയത്തില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്റിലെ ഇരുസഭകളും. വ്യാഴാഴ്ച രാജ്യസഭയില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ വിശദീകരണ കുറിപ്പ് കീറിയെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശന്തനു സെനിനെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം പ്രധാനമന്ത്രി രാജ്യത്തിനെതിരെ ഉപയോഗിച്ചെന്ന് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചെന്നും സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.