എയര്‍ ഇന്ത്യ സമ്പൂര്‍ണ സ്വകാര്യ വല്‍ക്കരണത്തിലേക്ക്‌

ന്യൂ ഡല്‍ഹി : എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ സ്വകാര്യ വല്‍ക്കരണ നടപടികള്‍ എത്രയും വേഗം നടപ്പാക്കുമെന്ന്‌ സിവില്‍ വേിയേഷന്‍ സഹമന്ത്രി കുമാര്‍സിങ്ങ്‌ പാര്‍ലമെന്റില്‍ അറിയിച്ചു. സെപ്‌തംബര്‍ 15 ഓടെ ഓഹരി ലേലം പൂര്‍ത്തിയാവുമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എയര്‍ ഇന്ത്യയുടെയും, എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്റെയും നൂറുശതമാനം ഓഹരികളും സംയുക്ത സംരംഭമായ എഐഎസ്‌എടിഎസിന്റെ 50 ശതമാനം ഓഹരികളുമാണ്‌ വില്‍ക്കുക. ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാന്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട 16 വസ്‌തുക്കളുടെ കരുതല്‍ വിലയില്‍ 10 ശതമാനം ഇളവ്‌ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവയുടെ ലേലം നേരത്തെ പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ തീരുമാനം.

കോണ്‍ഗ്രസ്‌ എംപി മനീഷ്‌ തിവാരിയുടെയും, തൃണമൂല്‍ എംപി മിമി ചക്രവര്‍ത്തിയുടെയും ചോദ്യങ്ങള്‍ക്കുളള മറുപടിയിലാണ്‌ പാര്‍ലമെന്റില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. എയര്‍ ഇന്ത്യ 60,000കോടിരൂപ കടത്തിലാണെന്നും ഓഹരി വിറ്റഴിച്ചിട്ടില്ലെങ്കില്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ്ങ്‌പുരി അറിയിച്ചിരുന്നു. മെയ്‌ജൂണ്‍ മാസത്തില്‍ സ്വകാര്യ വല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കോവിഡ്‌ പ്രതിസന്ധികാരണം നീണ്ടുപോവുകയായിരുന്നു.

എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കായി കോവിഡ്‌ കാലത്ത്‌ നല്‍കിയ ആനുകൂല്യങ്ങളെക്കുറിച്ചും മന്തി സഭയില്‍ വിശദീകരിച്ചു. കോവിഡ്‌ സ്ഥിരീകരിച്ചവര്‍ക്ക്‌ 17 ദിവസം വേതനത്തോടുകൂടിയ അവധിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 10 ലക്ഷം രൂപയുടെ ധനസഹായവും നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →