ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക, അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്ത്രീസുരക്ഷയും ലിംഗനീതിയും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന വനിത കമ്മീഷന്‍ അംഗം എം. എസ്. താര വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തത് പ്രസിഡന്റ് എസ്. പവനനാഥന്‍ അധ്യക്ഷത വഹിച്ചു. സൈബര്‍ ക്രൈം വിഭാഗം എ.എസ്.ഐ. സി. വേണുഗോപാല്‍ ക്ലാസ് നയിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷ രാജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീദേവി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ചിത്ര ലേഖ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: സ്ത്രീ സുരക്ഷയും ലിംഗനീതിയും: വെബിനാര്‍ സംഘടിപ്പിച്ചു
