തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പിരിച്ചുവിട്ടത്. മുകുന്ദപുരം അസി രജിസ്ട്രാർ അജിത്ത് ബാങ്ക് അഡ്മിനിസ്ട്രേറ്റർ.
ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗത്തെ 22/07/21 വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ടിഎം മുകുന്ദനെ (59) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്‌തെന്നാണ് നാട്ടുകാരുടെ പ്രതികരണം.