സിവില്‍ സപ്ലൈസ്‌, ലീഗല്‍മെട്രോളജി വകുപ്പുകള്‍ സംസ്ഥാനത്തെ 958 മാംസ വ്യാപാര സറ്റാളുകളില്‍ പരിശോധന നടത്തി

തിരുവനന്തപുരം : സിവില്‍ സപ്ലൈസ്‌, ലീഗല്‍മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ട്‌ . ബക്രീദ്‌ ആഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി വര്‍ദ്ധിക്കുന്നതായുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മന്ത്രി ജി.ആര്‍ അനിലിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പരിശോധനകള്‍ നടത്തിയത്‌.

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. അമിത വില ഈടാക്കിയ വ്യാപാരികളോട്‌ വില കുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ്‌ പ്രോട്ടാകോള്‍ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും വ്യാപാരം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടസ്ഥാപനങ്ങളോട്‌ നിയമ നിഷ്‌ക്കര്‍ഷകള്‍ പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. തൂക്കക്കുറവ്‌ ,അമിതവില ഈടാക്കല്‍ ഇവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുെമന്ന്‌ മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →