തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. ത്യാഗത്തെയും സമർപ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.