തിരുവനന്തപുരം: 18/07/21 ഞായറാഴ്ച ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ മദ്യശാല തുറക്കും. മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്കു നൽകിയ പ്രത്യേക ഇളവിൽ മദ്യശാലകളെയും സർക്കാർ ഉൾപ്പെടുത്തി. ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ചാണ് 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചത്.
എ,ബി,സി വിഭാഗത്തിലുള്ള (ടിപിആർ 15 വരെ) പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും നേരത്തേതന്നെ ഇളവുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവില്ല.

