ന്യൂഡല്‍ഹി: രാജ്യത്ത് 12-18 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍. സൈഡസ് കാഡില വികസിപ്പിച്ച ഡി.എന്‍.എ. വാക്സിന്റെ പരീക്ഷണം ഈ പ്രായപരിധിയിലുള്ളവരില്‍ പൂര്‍ത്തിയായതായും കേന്ദ്രം, ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, വാക്സിന്‍ ഗവേണഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം കോടതി തള്ളി. കേസ് സെപ്റ്റംബര്‍ ആറിന് വീണ്ടും പരിഗണിക്കും. കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി. വാക്സിന് അന്തിമ അനുമതി ലഭിച്ചശേഷം ഈ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നയം രൂപീകരിക്കും. 12-18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഭാരത് ബയോടെകിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.
പരീക്ഷണം പൂര്‍ത്തിയായി: 12-18 വയസുകാര്‍ക്ക് കോവിഡ് വാക്സിന്‍ ഉടന്‍ കേന്ദ്രം
