‘ബിജെപിയെ ഭയക്കുന്നവർ പാർട്ടിക്ക് പുറത്തുപോകണം’ : രാഹുൽ ഗാന്ധി

ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി. ആർ.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യോഗത്തിലാണ് 16/07/2021 വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുടെ പരാമർശം.

ആർ.എസ്.എസിനെ ഭയപ്പെടാത്ത നിരവധി പേർ പാർട്ടിക്ക് പുറത്തുണ്ട്. കോൺഗ്രസിന് ആവശ്യം ഭയമില്ലാത്തവരെയാണ്. അത്തരം ധീരന്മാരെ കോൺഗ്രസിൽ എത്തിക്കണം. സംഘപരിവാറിന്റെ ആശയങ്ങളിൽ താത്പര്യമുള്ളവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തുപോകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →