ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി എം.പിമാര്‍ക്കു ”ജനങ്ങളുടെ വിപ്പ്” നല്കി സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ സംസാരിക്കണമെന്നാണ് ആവശ്യം.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പാര്‍ലമെന്റില്‍നിന്നു എം.പിമാര്‍ വോക്കൗട്ട് നടത്തരുത്. ചര്‍ച്ചകൂടാതെ നിയമങ്ങള്‍ പാസാക്കാന്‍ ഇതു സര്‍ക്കാരിനെ സഹായിക്കും. പകരം പ്രതിഷേധമുയര്‍ത്തണം. ലോക്സഭ/രാജ്യസഭയില്‍നിന്നു സസ്പെന്‍ഡ് ചെയ്താലും അവിടെ തുടര്‍ന്നു പ്രതിഷേധിക്കണമെന്നും കര്‍ഷക സംഘടകളുടെ വിപ്പിലുണ്ട്.

