ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം

ജനീവ: ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനമാണ് 15/07/21 വ്യാഴാഴ്ച ലോകമിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടങ്ങളിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

‘നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. നിലവില്‍ ഡെല്‍റ്റ വകഭേദം 111 രാജ്യങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു. വൈകാതെ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ച കൊവിഡ് വകഭേദമായി ഡെല്‍റ്റ മാറും,’ ടെഡ്രോസ് അഥാനം പറഞ്ഞു.

ജനങ്ങള്‍ സഞ്ചരിക്കുന്നത് വര്‍ധിച്ചതും കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായും സ്ഥിരിതയോടെയും പാലിക്കാത്തതുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതും യൂറോപ്പിലും അമേരിക്കയിലും വാക്‌സിനേഷന്‍ നിരക്ക് വര്‍ധിച്ചതും പ്രതീക്ഷ നല്‍കുന്നതായിരുന്നെന്നും എന്നാല്‍ നിലവില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →