എംടി സുകൃതത്തിന് വേണ്ടി എഴുതിയ തിരക്കഥ മമ്മൂട്ടി വായിച്ചു നോക്കിയത് പോലുമില്ല എന്ന് ഹരികുമാർ

എം ടി യുടെ തിരക്കഥയിൽ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ മമ്മൂട്ടിയുടെ അഘോഷിക്കപെട്ട സിനിമയാണ് ഒരു വടക്കൻ വീരഗാഥ. എന്നാൽ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഇന്നും തിളക്കത്തോടെ നിൽക്കുന്ന ചിത്രമാണ് 1994 പുറത്തിറങ്ങിയ സുകൃതം.

മരണം കാത്തു കഴിയുന്ന രവിശങ്കർ എന്ന കഥാപാത്രത്തിന്റ ആത്മസംഘർഷങ്ങളാണ് സുകൃതത്തിലൂടെ എംടി അവതരിപ്പിച്ചിരിക്കുന്നത്. ഹരികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കുകയും ചെയ്തു.

കൗമുദി ടിവിക്ക് സുകൃതത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ച ഹരികുമാർ സുകൃതത്തിൻറെ തിരക്കഥ മമ്മൂട്ടി വായിച്ചു നോക്കിയിട്ട് പോലുമില്ല എന്നാണ് പറഞ്ഞത്. ഫോണിലൂടെയാണ് മമ്മൂട്ടിയെ സുകൃതത്തിൻറെ കഥാതന്തു അറിയിക്കുന്നത്.

കഥാതന്തു കേട്ട മമ്മൂട്ടിയുടെ മറുപടി ഇത് മതിയെടൊ എന്നായിരുന്നു. പിന്നീട് തിരക്കഥ മുഴുവൻ വായിക്കാൻ മമ്മൂട്ടിക്ക് നൽകിയെങ്കിലും തിരക്കഥ മുഴുവൻ വായിച്ചാൽ മനസ്സിൽ ഓരോന്ന് രൂപപ്പെടുത്തി കൊണ്ടുവരും എന്നു പറഞ്ഞ് മമ്മൂട്ടി അത് വായിച്ചില്ല .എംടി മനസ്സിൽ കണ്ടപോലെ കഥ പറഞ്ഞാൽ മതിയെന്നായിരുന്നു മമ്മൂട്ടി തനിക്ക് മറുപടി നൽകിയതെന്ന് ഹരികുമാർ വെളിപെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →