ചര്‍ച്ച പരാജയപ്പെട്ടു; 15/07/21 വ്യാഴാഴ്ച പതിനാല് ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വ്യാഴാഴ്ച തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി 14/07/21 ബുധനാഴ്ച വ്യക്തമാക്കി.

14 ജില്ലകളിലും 15/07/21 വ്യാഴാഴ്ച കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമതി പറയുന്നത്. തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അത് നേരിടാന്‍ തയ്യാറാണെന്നും വ്യാപാരികള്‍ പറഞ്ഞു.

അതേസമയം, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ നടപടി വേണമെന്നും ഇടതു വ്യാപാരി സംഘടന ആവശ്യപ്പെട്ടിരുന്നു.

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വി.കെ.സി. മമ്മദ് കോയ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →