സംസ്ഥാനത്ത്‌ കനത്ത മഴക്ക്‌ സാധ്യത

കൊച്ചി : സംസ്ഥാനത്ത്‌ 13/07/21 കനത്ത മഴക്ക്‌ സാധ്യത. 9 ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ എറണാകുളത്ത്‌ പലഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. കുന്നത്തുനാട്‌ തത്തപ്പിളളി, എന്നിവിടങ്ങളില്‍ മരം വീണ്‌ പലവീടുകളും ഭാഗീകമായി തകര്‍ന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയിലും ഇന്ന്‌ രാവിലെയും ശക്തമായ മഴയാണ്‌ പെയ്‌തത്‌. മലപ്പുറം പേരശന്നൂരില്‍ ശനിയാഴ്‌ച പുഴയില്‍ ഒഴുക്കില്‍ പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന്‌ സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലേര്‍ര്‍ട്ടാണ്‌ കാസര്‍കോട്‌, കണ്ണൂര്‍,കോഴിക്കോട്‌, വയനാട്‌ മലപ്പുറം പാലക്കാട്‌ ,തൃശൂര്‍, എറണാകുളം,ഇടുക്കി ജില്ലകളില്‍ ഇന്നും നാളയും ശക്തമായ മഴക്ക്‌ സാധ്യതയുണ്ട്‌.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രതീരത്തിന്‌ സമീപം രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്‌ പിന്നാലെ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപെട്ടിട്ടുണ്ട്‌. 16-ാം തീയതിവരെ സംസ്ഥാനത്ത്‌ മത്സ്യ ബന്ധനത്തിന്‌ വിലക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എറണാകുളം ജില്ലയില്‍ തത്തപ്പിളളി ,കരിങ്ങാംതുരുത്ത്‌ നീര്‍ക്കോട്‌ പ്രദേശത്ത്‌ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഇവിടെ പലയിടത്തും വീടുകള്‍ക്കു മുകളിലേക്ക്‌ മരം വീണാണ്‌ കേടുപാടുകള്‍ പറ്റിയത്‌. കുന്നത്തുനാട്‌ മണ്ഡലത്തിലെ വലമ്പൂര്‍, തട്ടാംമുകള്‍,മഴുവന്നൂര്‍, പ്രദേശങ്ങളില്‍ മരം വീണ്‌ നിരവധി വീടുകള്‍ക്ക്‌ പലയിടത്തും വ്യാപക കൃഷിനാശമുണ്ടായി. ഗതാഗതം തടസപ്പെട്ടെങ്കിലും ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളെത്തി മരങ്ങള്‍ മരുറിച്ചുമാറ്റുകയാണ്‌. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്‌.

വടക്കന്‍ ജില്ലകളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തിട്ടില്ല. കക്കയം ഡാമിലെ ജലനിരപ്പ്‌ ആശങ്കാജനകമല്ല. മലപ്പുറത്ത്‌ ഒഴുക്കില്‍ പെട്ട യുവാവിന്റെ ജഡം കണ്ടെത്തി. എടച്ചലം സ്വദേശി സഹദിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. സുഹൃത്തുക്കളുമൊത്ത്‌ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →