‘നാടിനെ തകർക്കാനുള്ള വിമർശനത്തെ തള്ളും’, കിറ്റക്സ് വിവാദത്തിൽ വ്യവസായ മന്ത്രി

നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും മന്ത്രി 12/07/2021 തിങ്കളാഴ്ച വിമർശിച്ചു. 

Read Also : കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ്

സംവാദം തുടർച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ  താൽപര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നും എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →