കോതമംഗലം : പശുക്കളുടെ മേല്‍ ആസിഡൊഴിച്ച് ക്രൂരത. നാല് പശുക്കള്‍ക്ക് പൊളളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുളളിക്കണ്ടം പ്രദേശത്താണ് പശുക്കക്കുനേരെയുളള ക്രൂരത. ഒരുവര്‍ഷത്തിലേറെയായി നിരവധി പശുക്കള്‍ക്കുനേരെ ഇത്തരത്തിലുളള ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പശുക്കള്‍ക്കുനേരെ ആസിഡ് ആക്രമണം നടത്തുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രദേശവാസികളായ മൂന്നുവീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏതാനം പശുക്കളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആരെയും പിടികൂടിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

