രാജ്യത്ത്​ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്സിന്‍ സെപ്റ്റംബറിൽ നൽകും

രാജ്യത്ത്​ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ സെപ്​റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങും. സൈഡസ്​ വാക്​സിനാണ്​ നല്‍കുക. ഇതിന്​ അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ: എന്‍.കെ അറോറ പറഞ്ഞു.

സൈഡസ്​ വാക്​സിന് പിറകെ കോവാക്സിനും അനുമതി നല്‍കും. കൊവാക്​സിന്‍ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്സിനേഷൻ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ കരുതുന്നത്​. 2022 ജനുവരി-ഫെബ്രുവരിയിൽ രണ്ടിനും 18-നുമിടയില്‍ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഡോ: എന്‍.കെ അറോറ വ്യക്​തമാക്കി. ​കോവിഡ്​ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ്​ കുട്ടികളിലും പരിശോധന നടത്തുന്നത്​. എന്നാല്‍, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന്​ പീഡിയാട്രിക്​ അസോസിയേഷന്‍ ഉള്‍പെടെ സംഘടനകള്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →