ന്യൂ ഡല്‍ഹി : കോതമംഗലം ചെറിയപളളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ സഭ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പളളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്‌താണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ 6.7.2021 ല്‍ കേസ് പരിഗണനക്കെടുത്തപ്പോള്‍ അപ്പീല്‍ പിന്‍വലിക്കാന്‍ ഹര്‍ജിക്കാര്‍ നിര്‍ദ്ദേശിച്ചതായി അഭിഭാഷകന്‍ എ.രഘുനാഥ് കോടതിയെ അറിയിക്കുകയായിരുന്നു.

