ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്.നിലവില്‍ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസര്‍വീസുകളെ ആശ്രയിക്കുന്നത്.