കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ് മരിച്ച തുഷാര്‍. 06/07/21 ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ഐ.എന്‍.എച്ച്.എസ്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →