കോപ്പ അമേരിക്ക ആദ്യ സെമിഫൈനലിൽ ബ്രസീലിന് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം.. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്.
റിച്ചാർലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് 5-4-1 ശൈലിയാണ് പെറു സ്വീകരിച്ചത്.
07/07/2021 ബുധനാഴ്ച പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ മത്സരവിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും.