ഫാസിൽ ചിത്രമായ അനിയത്തിപ്രാവിന് വേണ്ടി അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ചേർന്ന് ആലപിച്ച തേങ്ങുമീ വീണയിൽ എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കുവെച്ചിരിക്കുന്നു.
ഈ ചിത്രത്തിലെ ആരും കേൾക്കാത്ത ഈ ഗാനം ഔസേപ്പച്ചന്റ കയ്യിൽ ഈ കാലമത്രയും ഭദ്രമായിരുന്നു. എന്നാൽ രമേശൻനായർ വിട വാങ്ങിയപ്പോൾ അദ്ദേഹത്തോടുള്ള ആദര സൂചകമായി സംഗീത പ്രേമികൾക്കായി ഇപ്പോൾ പുറത്തുവിടുകയായിരുന്നു.
അനിയത്തി പ്രാവിൻറെ ക്ലൈമാക്സിൽ മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നത്. ഈ ചിത്രത്തിലെ നായകനായ കുഞ്ചാക്കോബോബനും ഫേസ്ബുക്കിലൂടെ പാട്ട് റിലീസ് ആയ കാര്യം അറിയിച്ചിരുന്നു.