കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം റോഡ് സ്ഥലമെടുപ്പ്: നഷ്ടപരിഹാരവും അവാർഡും നൽകി

കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം  റോഡിന്റെ നിർമ്മാണ പ്രവർത്തിക്കായി സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ,  വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ ചേർന്ന് ഭൂവുടമകൾക്ക് അവാർഡും സ്ഥലമേറ്റെടുപ്പ് രേഖയും നഷ്ടപരിഹാരവും  കൈമാറി. 40 വർഷത്തിലേറെയായി സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന മാങ്കാവ്- മേത്തോട്ട്താഴം-വളയനാട് ക്ഷേത്രം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ്  പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പ് ആരംഭിച്ചിരുന്നു. മുപ്പതിലേറെ പേരുടെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 

11 പേർക്ക് ഇതിനോടകം നഷ്ടപരിഹാരം അനുവദിച്ചു. 114 പേരാണ് രേഖകൾ ഹാജരാക്കിയത്. ഇവരുടെ രേഖകൾ പരിശോധിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. 124 പേർകൂടി രേഖകൾ ഹാജരാക്കാനുണ്ട്. ഇവർ ജൂലൈ 31നകം സമർപ്പിക്കണം. ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവറാവു, ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, തഹസിൽദാർ പി. രാജീവൻ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →