വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച (2021 ജൂലൈ 5 മുതൽ 10 ) ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ് എന്നി രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഈ ;രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത് . സന്ദർശനത്തിനിടെ ഈ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായും മറ്റ് ഉന്നത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും
ശ്രീ. വി. മുരളീധരന്റെ ഗ്വാട്ടിമാല സന്ദർശനം (ജൂലൈ 5-6) ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ 2018 മെയ് മാസത്തെ സന്ദർശനത്തിന്റെ തുടർച്ചയാണ് . ഗ്വാട്ടിമാലൻ ധനകാര്യ മന്ത്രിയെയും അദ്ദേഹം സന്ദർശിക്കും. ഉഭയകക്ഷി വ്യാപാരം (നിലവിൽ 309.86 ദശലക്ഷം യുഎസ് ഡോളർ) വർദ്ധിപ്പിക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനും വേണ്ടി ഗ്വാട്ടിമാലയിലെ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി മേധാവികൾ ഉൾപ്പെടെയുള്ള ബിസിനസ്സ് സമൂഹവുമായി അദ്ദേഹം സംവദിക്കും. ഗ്വാട്ടിമാലയിലെ ഇന്ത്യൻ സമൂഹവുമായി വിദേശകാര്യ സഹമന്ത്രി സംവദിക്കും. ഗ്വാട്ടിമാല, സെൻട്രൽ അമേരിക്കൻ ഇന്റഗ്രേഷൻ സിസ്റ്റത്തിന്റെ (സിക) ഇപ്പോഴത്തെ പ്രോ-ടെമ്പോർ പ്രസിഡന്റാണ്, അതിൽ ഇന്ത്യയ്ക്ക് ഒരു ഇടപഴകൽ സംവിധാനം ഉണ്ട്.
ജൂലൈ 7-8 മുതലാണ് ജമൈക്കൻ സന്ദർശനം . 4 വർഷത്തിനുള്ളിൽ ഒരു ഇന്ത്യൻ മന്ത്രി ജമൈക്കയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. തന്റെ ഔദ്യോഗിക ഇടപെടലുകൾക്ക് പുറമേ, മെയ് പെൻ നഗരത്തിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ ശ്രീ. മുരളീധരൻ ഉദ്ഘാടനം ചെയ്യുകയും 175 വർഷം മുമ്പ് ജമൈക്കയിൽ ആദ്യമായി ഇന്ത്യക്കാർ വന്നിറങ്ങിയ ഓൾഡ് ഹാർബർ ബേ സന്ദർശിക്കുകയും ചെയ്യും. ബിസിനസ്സ് നേതാക്കളും ഇന്ത്യക്കാരും അടങ്ങുന്ന ജമൈക്കൻ സമൂഹത്തിന്റെ വിശാലമായ പരിഛേദവുമായി അദ്ദേഹം സംവദിക്കും.
ഒരു കരീബിയൻ ദ്വീപിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമായിരിക്കും ബഹമാസിലേക്കുള്ള സന്ദർശനം (ജൂലൈ 9-10). അദ്ദേഹത്തിന്റെ ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് പുറമേ, ബിസിനസ്സ് നേതാക്കളും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള അംഗങ്ങളും അടങ്ങുന്ന ബഹാമിയൻ സമൂഹവുമായി ശ്രീ. മുരളീധരൻ സംവദിക്കും.
ജമൈക്കയുമായും ബഹാമസുമായുമുള്ള ഇന്ത്യയുടെ ബന്ധം സൗഹാർദ്ദപരവും ജനാധിപത്യം, കോമൺവെൽത്തിന്റെ അംഗത്വം, ഇംഗ്ലീഷ് ഭാഷ, സാംസ്കാരിക പൈതൃകം എന്നിവ അടിസ്ഥാനമാക്കിയുമു ള്ളതുമാണ്. വിവിധ ബഹുമുഖ വേദികളിൽ അവർ പരസ്പരം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നു. വിദേശകാര്യ സഹമന്ത്രിയുടെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും സിക (എസ് ഐ സി എ), കരീബിയൻ കമ്മ്യൂണിറ്റി (കരിക്കോം) എന്നിവയുൾപ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബഹുമുഖ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കും.

