കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുനിനെ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതി രേഷ്മയുമായി ഫേസ്ബുക്കിലൂടെ കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ . ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് രേഷ്മയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലിസ്.അനന്തു എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നു.
അതേസമയം ഫോണ്‍വിളികള്‍ ഇല്ലായിരുന്നെന്നും പൊലിസ് വ്യക്തമാക്കി.രേഷ്മയെ കബളിപ്പിക്കുന്ന കാര്യം ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് പൊലിസിന് വിവരങ്ങള്‍ കൈമാറിയത്.സുഹൃത്തിന്റെ രഹസ്യമൊഴി പൊലിസ് രേഖപ്പെടുത്തും.
05/01/2021 ചൊവ്വാഴ്ചണ് കൊല്ലം കല്ലുവാതിക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു.

