ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്  പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു. 

കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ  കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല.ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. വാദം കേട്ട കോടതി കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം തള്ളി. കേസന്വേഷണ പുരോഗതി അറിയിക്കാൻ കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →