യൂറോ കപ്പ് നടത്തിപ്പിനെതിരെ ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. കാണികളുടെ എണ്ണം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് വിമർശനം.
യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കൊവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. കഴിഞ്ഞ ആഴ്ചയില്‍ കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഡെൽറ്റ വകഭേദം പടരുമെന്നും പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന നിലപാടിലാണ് യുവേഫ.