ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയില്‍ കൂടുതല്‍ ആട്ട എത്തിച്ച് കിറ്റ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയിൽ ജൂൺ മാസം 8400 എ.ഏ വൈ കാർഡ്കൾക്കുള്ള കിറ്റ് വിതരണം പൂർത്തിയായിട്ടുണ്ടെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുൻഗണന വിഭാഗത്തിൽ 46007 കാർഡുകളിൽ 24764 എണ്ണം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ആട്ട,  ബ്രോക്കൺവീറ്റ് എന്നിവയുടെ ലഭ്യതയില്‍  തടസ്സം നേരിട്ടതിനാല്‍ കിറ്റ് വിതരണത്തിന് ബുദ്ധിമുട്ട് ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍  അത് പരിഹരിക്കുന്നതിന് 10,000 കി. ഗ്രാം ബ്രോക്കൺ വീറ്റ് ലഭ്യമാക്കി പാക്കിങ് സെന്ററുകളിൽ എത്തിച്ചിട്ടുണ്ട്.  കൂടുതൽ ആട്ട നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ട്രാൻസ്ഫർ ചെയ്തത് ഹരിപ്പാട് ഡിപ്പോയിൽ എത്തിച്ച്  കിറ്റ് വിതരണം ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു. കാർത്തികപ്പള്ളി താലൂക്കിൽ ആട്ടയുടെ ലഭ്യത കുറവുള്ളതിനാൽ ഭക്ഷ്യകിറ്റ് വിതരണം മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍   ജില്ലാ സപ്ലൈ ഓഫീസർ അന്വേഷണം നടത്തി  നടപടി സ്വീകരിക്കുകയായിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →