തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ എൻജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ കോളേജായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ എൻജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിസ്ഥാന അക്കാഡമിക് സൗകര്യം ഒരുക്കുന്നതിനായി ഈ സാമ്പത്തിക വർഷം ഒൻപതു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിന് കീഴിൽ സെന്റർ ഫോർ ഇന്നോവേഷൻ സ്ഥാപിക്കിന്നതിന് 90 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം നല്കി. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ കേരളത്തിലെ വിദ്യാർഥികൾക്ക് ലഭ്യമാക്കൻ  ലക്ഷ്യമിട്ടുള്ള പദ്ധതികൾ കോളേജിൽ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →