കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മാത്രം ലാപ്പ്ടോപ്പുകള്‍ കവരുന്ന കളളന് പിടിയിലായി. സേലം തിരുവാരൂര്‍ സ്വദേശി തമിഴ്സെല്വനാണ് ഈ അപൂര്‍വ മോഷണത്തിനുടമ. പരിയാരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയുടെ ലാപ്ടോപ് മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലാവുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ല്‍പരം ലാപ്ടോപുകളാണ് തമിഴ് സെല്വന് മോഷ്ടിച്ചിട്ടുളളത്.
ഒരു പ്രതികാരത്തിന്റെ കഥയാണ് ഇതിന് കാരണമായി തമിഴ്സെല്വന് പറയാനുളളത്. തന്റെ കാമുകിയുടെ വിഡിയോ ചിത്രീകരിച്ച് ഇന്റര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സൈബര്‍ ആക്രമണത്തിനുളള പ്രതികാരമായാണ് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ മാത്രം ലാപ്ടോപ്പുകള് കവരുന്ന നിലപാട് സ്വീകരിച്ചത്. സൈബര്‍ ആക്രമണത്തിനിരയായ അതേ പെണ്‍കുട്ടിയെ തന്നെയാണ് സെല്വന് വിവാഹം കഴിച്ചിരിക്കുന്നതും.
2015ല്‍ ആയിരുന്നു ആദ്യ മോഷണം . പിന്നീട് ദക്ഷിണേന്ത്യയിലെ പലമെഡിക്കല് കോളേജുകളിലേയും ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പിജി വിദ്യാര്ത്ഥികളുടെഹോസ്റ്റലുകളില് നിന്നായിരുന്നു അധികവും. പിന്നീട് മറ്റുപല സംസ്ഥാനങ്ങളില്‍ നിന്നുമായി . 20,000 മുതല്‍ 25,000വരെ രൂപ വരെ വിലക്കാണ് വില്‍പ്പന. പ്രതികാരമാണ് മോഷണത്തിന് തുടക്കമിടാന്‍ കാരണമെങ്കിലും പിന്നീട് ഇതൊരു വരുമാന മാര്‍ഗമാവുകയും ചെയ്യുകയായിരുന്നു. മഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയെന്ന വ്യാജതിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് ഹോസ്റ്റലുകളിലും മെഡിക്കല്‍ കോളേജുകളിലും കടന്നുകൂടുക. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നത് മഹാരാഷ്ട്രിലെ സുഹൃത്ത് സുമിത്താണെന്ന പോലീസ് പറഞ്ഞു