കോഴിക്കോട്: ജില്ലാ നിര്‍മ്മിതി കേന്ദ്ര സൈറ്റ് സൂപ്പര്‍വൈസര്‍ സിവില്‍, ഇലക്ട്രിക്കല്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. സിവില്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ജൂലൈ ആറിനകം അപേക്ഷിക്കണം. ഫോണ്‍: 0495 2377707, 9745146610.