കോഴിക്കോട്: ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം

കോഴിക്കോട്: ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ഉപഭോക്തൃ സന്നദ്ധ സംഘടന പ്രതിനിധികളായി ഒരു വനിതയടക്കം അഞ്ച് അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുക. കര്‍ഷകര്‍, ഉല്‍പാദകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ പ്രതിനിധികളായി നാല് അംഗങ്ങളെയും അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായി അഞ്ച് പേരെയും ജില്ലയിലെ ഉപഭോക്തൃതാല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റ് മൂന്ന് അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തും. താല്‍പര്യമുള്ള സംഘടനകളും വ്യക്തികളും 2021 ജൂലൈ 20ന് മുമ്പായി ബന്ധപ്പെട്ട രേഖകള്‍ സഹിതം നാമനിര്‍ദേശം നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →