ട്രെയിന്‍ ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂ ഡല്‍ഹി : ഐഐആര്‍സിടി വെബ്‌സൈറ്റ്‌ വഴി ട്രെയിന്‍ ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ ആധാര്‍,പാന്‍കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ തുടങ്ങിയവ ലോഗിന്‍ വിശദാംശങ്ങളായി നല്‍കേണ്ടി വരുന്ന പദ്ധതിക്കായി ഇന്ത്യന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കുകയാണെന്നാണ്‌ വിവരം. ആര്‍പിഎഫ്‌ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണിക്കാര്യം വ്യക്തമാക്കിയത്‌. തട്ടിപ്പുതടയുകയെന്ന ലക്ഷ്യമാണ്‌ ഇതിന്‌ പിന്നിലുളളതെന്നും അദ്ദേഹം പറഞ്ഞു.

2021 മെയ്‌ വരെ 14257 പേരാണ്‌ ടിക്കറ്റ്‌ തട്ടിപ്പില്‍ അറസ്റ്റിലായിട്ടുളളത്‌. ഇതുവരെ 28.34 കോടി രൂപയുടെ ടിക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക്‌ സുക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്‌റ്റര്‍ ചെയ്യുനന്തിനായി റെയില്‍ സുരക്ഷ ആപ്പ്‌ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി. 6049 സ്റ്റേഷനുകളിലും എല്ലാ പാസഞ്ചര്‍ കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →